അവഗണന:മനംമടുത്ത്​​ കാമുകൻ 42കാരിയെ കഴുത്തറുത്ത്​ കൊല​പ്പെടുത്തി

അവഗണന:മനംമടുത്ത്​​ കാമുകൻ 42കാരിയെ കഴുത്തറുത്ത്​ കൊല​പ്പെടുത്തി ഡൽഹിയിലെ ദ്വാരകയിലാണ്​ ദാരുണ സംഭവം. മോണിക്ക ശർമയാണ്​ കൊല്ലപ്പെട്ടത്​. ഏതാനും ദിവസങ്ങളായി മോണിക്ക തന്നെ അവഗണിക്കുന്നുവെന്ന കാരണത്തിനാണ് പ്രതിയായ കൃഷ്​ണ ക്രൂരകൃത്യം ചെയ്​തത്​. ദ്വാരക സെക്​ടർ 19ലെ അംബ്രാഹി ഗ്രാമത്തിലാണ്​ സംഭവം. പരേതനായ ബി​ട്ടോ ശർമയുടെ ഭാര്യയാണ്​ മരിച്ച മോണിക്ക. ശനിയാഴ്ച വൈകീട്ട്​ വന്ന ഫോൺ കോളിന്‍റെ അടിസ്​ഥാനത്തിൽ സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ രക്​തത്തിൽ കുളിച്ച്​ കിടക്കുന്ന മോണിക്കയെയാണ്​ കണ്ടത്​. മണിക്കൂറുകൾക്കകം ​പ്രതി പൊലീസ്​ പിടിയിലായി. ​ പ്രതി ഇടക്കിടെ മാതാവിനെ കാണാൻ വരാറുള്ളതായി മോണിക്കയുടെ 17കാരിയായ മകൾ പൊലീസിന്​ മൊഴി നൽകി.

 

പ്രതി

കൊലപാതകത്തിന്​ ശേഷം പ്രതി കെട്ടിടത്തിൽ നിന്ന്​ പുറത്തേക്ക്​ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്​. ഈ വർഷം ജനുവരിയിലാണ്​ മോണിക്കയുടെ ഭർത്താവ്​ മരിച്ചത്​. മകളെ കൂടാതെ ദമ്പതികൾക്ക്​ 11കാരനായ ഒരു മകനുമുണ്ട്​. മകൻ ഹരിയാനയിലെ ബഹാദുർഗിൽ മോണിക്കയുടെ മാതാപിതാക്കൾക്കൊപ്പമാണ്​ കഴിയുന്നത്