ഭാര്യയും മകനും കോവിഡ് പരിശോധിക്കാൻ പോയ സമയത്ത് കൊവിഡ് മുക്തനായ വളയൻചിറങ്ങരയിലുള്ള യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

ഭാര്യയും മകനും കോവിഡ് പരിശോധിക്കാൻ പോയ സമയത്ത് കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

വളയൻ ചിറങ്ങര കുഴൂർ പാറത്തട്ടയിൽ പി.ആർ. രതീഷ് (40) നെയാണ് കോവിഡ് മുക്തനായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് പെരുമ്പാവരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷ്
ഒരാഴ്ച മുൻപാണ് രോഗമുക്തനായി വീട്ടിൽ തിരിച്ചെത്തിയത്. പിന്നീട് മാനസീകാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയുന്നു. ശനിയാഴ്ച ഭാര്യ സൗമ്യയും മകൻ അഭിനവും കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിൽ പോയ സമയത്താണ് സംഭവം.
മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ