എ.ഐ.റ്റി.യു സി പ്രൈവറ്റ് മോട്ടോർ തൊഴിലാളികൾ ധർണ്ണ സമരം സംഘടിപ്പിച്ചു

എ.ഐ.റ്റി.യു സി പ്രൈവറ്റ് മോട്ടോർ തൊഴിലാളികൾ ധർണ്ണ സമരം സംഘടിപ്പിച്ചു പെരുമ്പാവൂർ: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ - തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,ടാക്സി വാഹനങ്ങൾക്ക് സബ്സീഡി നിരക്കിൽ പെട്രോൾ-ഡീസൽ വിതരണം ചെയ്യുക, പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദുചെയ്യാനുള്ള ഉത്തരവ് പുന:പരിശോധിക്കുക, തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എ.ഐ.റ്റി.യു.സി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് വാഴക്കുളത്ത് വച്ച് ധർണ്ണ സമരം സംഘടിപ്പിച്ചു.എ.ഐ.റ്റി.യു.സി പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ ഉൽഘാടനം ചെയ്തു.ജോ: സെക്രട്ടറി പി.എൻ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സേതു ദാമോദരൻ, കെ.എം വീരാസ് എന്നിവർ പ്രസംഗിച്ചു.