എൽദോസ് കുന്നപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു

യു.ഡി.എഫ് നിയോജകമണ്ഡലം സ്ഥാനാർഥി എൽദോസ് കുന്നപ്പിള്ളി നമ്മനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ശ്രീകല ഒ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഉച്ചക്ക് 12 മണിക്ക് യു.ഡി.എഫ് പ്രവർത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പണം. 2 സെറ്റ് പത്രികയാണ് നൽകിയത്.

കുറുപ്പംപടി സെന്റ് മേരിസ് യാക്കോബായ കാത്തിഡ്രലിൽ കുർബ്ബാനയിൽ സംബന്ധിച്ച ശേഷമാണ് എൽദോസ് കുന്നപ്പിള്ളി പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ ടി.എം സക്കീർ ഹുസൈൻ, ഒ. ദേവസി, എം.എം അവറാൻ, കെ.എം.എ സലാം, മനോജ്‌ മൂത്തേടൻ, പോൾ ഉതുപ്പ്, ബേസിൽ പോൾ, വി. എം ഹംസ, എസ് ഷറഫ്, ജോർജ്ജ് കിഴക്കുമശ്ശേരി, എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

തുടർന്ന് വേങ്ങൂർ പഞ്ചായത്തിലെ മാർ കൗമാ സ്‌കൂളിലും അനാഥ മന്ദിരത്തിലും എൽദോസ് കുന്നപ്പിള്ളി സന്ദർശനം നടത്തി. മാർ കൗമാ സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും എൽദോസ് കുന്നപ്പിള്ളിയെ സ്വീകരിച്ചു. സ്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് 9 ലാപ്ടോപ്പുകൾ നൽകിയതിന് അധ്യാപകരും വിദ്യാർഥികളും എൽദോസ് കുന്നപ്പിള്ളിക്ക് നന്ദി പറഞ്ഞു. തുടർന്ന് തൂങ്ങാലി ഗേൾസ് ഹോം മന്ദിരത്തിലെത്തിയ സ്ഥാനാർഥിയെ അച്ചനും സിസ്റ്റർമാരും കുട്ടികളും
ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഒക്കലിൽ മരണ വീട് സന്ദർശിച്ച ശേഷം മുടക്കുഴ, കുറുപ്പം പടി, രായമംഗലം കോൺഗ്രസ്‌ പ്രവർത്തക യോഗത്തിൽ പങ്കെടുത്തു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.