കാപ്പ ചുമത്തി നാടുകടത്തി.

നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പറവൂർ കെടാമംഗലം അമ്പാട്ട് വീട്ടിൽ ലിന്‍റോ (30)യെ യാണ് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നാട് കടത്തിയത്. ആലുവ വെസ്റ്റ്, നോർത്ത് പറവുർ സ്‌റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്ക് എതിരെയുള്ളത്. കഴിഞ്ഞ നവംബറിൽ ആലുവയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയേയും, ഭർത്താവിനേയും ആക്രമിച്ച കേസിൽ ഇയാൾ ഒന്നാം പ്രതിയാണ്. ഈ കേസിലെ മറ്റൊരു പ്രതിയായ ചക്കു എന്ന് വിളിക്കുന്ന ഷാനിനെ കഴിഞ്ഞയാഴ്ച കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 24 പേരെ കാപ്പ ചുമത്തി ജയിലിലടച്ചതായും,.27 പേരെ നാടുകടത്തിയതായും എസ്.പി. കെ. കാർത്തിക് പറഞ്ഞു.