കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെ സൃഷ്ടിക്കണമെന്ന് രാഹുൽ ഗാന്ധി

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെ സൃഷ്ടിക്കണമെന്ന് രാഹുൽ ഗാന്ധി . താമസിക്കാതെ അത് യാഥാർത്ഥ്യമാക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവാശയമായ ന്യായ് പദ്ധതി നടപ്പാക്കാൻ കേരളത്തിന് കഴിയുമെന്നും അതുവഴി രാജ്യത്തിന് മാതൃകയാക്കാൻ ഇവിടത്തുകാർക്ക് കഴിയും മുവാറ്റുപുഴയിലെ സ്വീകരണത്തിന് ശേഷം എട്ടു മണിയോടെയാണ് രാഹുൽ ഗാന്ധി പെരുമ്പാവൂരിൽ എത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ പ്രചരണാർത്ഥം സുഭാഷ് മൈതാനിയിലാണ് അദ്ദേഹം എത്തിയത്.
കൈവിട്ടു പോയ സാമ്പത്തിക രംഗം ന്യായ് പദ്ധതിയിലൂടെ വീണ്ടും പിടിച്ചെടുത്ത് ബി ജെ പിയിൽ നിന്നും ഭരണം തിരിച്ചു പിടിക്കാൻ കേരളത്തിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ ഭരണം യുഡിഎഫിന് നേടികൊടുക്കണം.

മാറ്റങ്ങൾക്ക് വേണ്ടിയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും സ്ഥാനാർത്ഥിത്വത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ഇടതുപക്ഷവും ബി ജെ പിയും തങ്ങളുടെ പാർട്ടിക്ക് മുൻഗണന നൽകുമ്പോൾ കോൺഗ്രസ് ജനങ്ങൾക്കും ജനാഭിപ്രായങ്ങൾക്കുമാണ് പ്രാധാന്യം കൽപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി -
പെരുമ്പാവൂർ നഗരസഭാപിതാവ് ടി.എം. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
എ.ഐ.സി.സി വക്താക്കളായ താരിഖ് അൻവർ, ഐവാൻ ഡിസൂസ, ബെന്നി ബെഹനാൻ എം.പി, അഡ്വ.എൽദോസ് കുന്നപ്പിള്ളി എം എൽ എ, എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ മന്ത്രി ടി.എച്ച് മുസ്തഫ, മുൻ നിയമസഭ സ്‌പീക്കർ പി.പി തങ്കച്ചൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം എം.പി അബ്ദുൽ ഖാദർ സംബന്ധിച്ചു.