കണ്ടെയിൻമെന്റ് സോൺ ആക്കിയ കൂവപ്പടി പഞ്ചായത്തിൽ കണ്‍ട്രോള്‍ റൂം തുടങ്ങും

:കണ്ടെയിൻമെന്റ് സോൺ ആക്കിയ കൂവപ്പടി പഞ്ചായത്തിൽ കണ്‍ട്രോള്‍ റൂം തുടങ്ങും

കൊറോണ വൈറസ് വ്യാപനം കൂടിയ കൂവപ്പടി ഗ്രാമ പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണായി മാറിയ സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ കൊറോണ കണ്‍ട്രോള്‍ റൂം തുടങ്ങാൻ തീരുമാനമായി. അടിയന്തിര സാഹചര്യം നേരിടാന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഫ്.എല്‍.ടി.സി. ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ മരുന്നും മറ്റ് ഉപകരണങ്ങളും അടിയന്തിരമായി വാങ്ങും. ശുചീകരണ പ്രവര്‍ത്തനത്തിനായി രണ്ട് പമ്പുകള്‍ വാങ്ങി അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കും. പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റില്‍ നിന്ന് പരിശീലനം നേടിയ സിവില്‍ ഡിഫന്‍സ് വാളണ്ടിയേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തും. ഇവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കും. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍.ആര്‍.ടി ടീം പിന്തുണ നല്‍കും . താല്‍പര്യമുള്ളവരെ കൂടെ ചേര്‍ക്കും. ക്വാറന്റയിനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടാല്‍ എത്തിച്ച് നല്‍കും. പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും കൊറോണ വ്യാപനം തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.