ലേക് ഡൗൺ പ്രഖ്യാപിച്ച വെങ്ങോല പഞ്ചായത്തിൽ ഇന്നലെ മാത്രം മൂന്ന് കോവിഡ് മരണങ്ങൾ

ലേക് ഡൗൺ പ്രഖ്യാപിച്ച വെങ്ങോല പഞ്ചായത്തിൽ ഇന്നലെ മാത്രം മൂന്ന് കോവിഡ് മരണങ്ങൾ. കണ്ടന്തറ സ്വദേശി പരീത്പിള്ള (83), അല്ല പ്ര തുരുത്തുമാലി വീട്ടിൽ അബൂബക്കർ (77), വെങ്ങോല പാലാഴിക്കുന്ന് സ്വദേശി ജോർജ് (59) തുടങ്ങി നാലു പേരുടെ മരണമാണ് റിപോർട്ടു ചെയ്തത്. മരണം ചികിൽസയിലിരിക്കെയാണ്. ഉച്ചവരെ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഇല്ലാതിരുന്ന ജോർജിന് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. വെങ്ങോല പഞ്ചായത്തിൽ കോവിസ് വ്യാപനം ഏറിയ സാഹചര്യത്തിൽ കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വെന്റിലേറ്റർ സൗകര്യംപോലും കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ഏഴു ദിവസമാണ് പഞ്ചായത്ത് പൂർണമായി അടച്ചിടാൻ നിർദേശം. 11 ദിവസത്തിനുള്ളിൽ പോസ്റ്റീവ് കേസ് 500 കടന്നു. ഇന്നലെ നടന്ന 102 പേരുടെ പരിശോധനയിൽ 61 പേർക്ക് രോഗം സ്ഥിരീകരരിച്ചു. വെങ്ങോല ഒന്നാം വാർഡിൽ മാത്രം 68 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
എന്നാൽ പരിശോധന നടത്താതെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്