മാറംമ്പിള്ളിയിൽ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ചു.

മാറംമ്പിള്ളിയിൽ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ചു.
മുടിക്കൽ പണിക്കർ പറമ്പിൽ അഷ്റഫിന്റെ റോളക്സ് പ്ലൈവുഡ് കമ്പനിയിലാണ് വൈകിട്ട് 3.30ന് തീപിടിച്ചത്.
ബോയിലറിൻ്റെ ഓയിൽ ലീക്കായതാണ് കാരണം .പെരുമ്പാവൂർ അഗനിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ ,അസി: സ്റ്റേഷൻ ഓഫീസർമാരായ പി.എൻ.സുബ്രമണ്യൻ ,അനിൽകുമാർ എന്നിവരുടെ നേതൃതത്തിൽ പെരുമ്പാവൂർ ,ആലുവ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് 15 സേനാംഗങ്ങൾ ചേർന്ന് തീ അണച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നത്. .ബോയിലർ ,ഗ്രൈഡിങ്ങ് മെഷിൻ, മോട്ടോർ ,വിനിയർ എന്നിവ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്