പെരുമ്പാവൂർ കടുവാൾ സരോവരത്തിൽ ടി എൻ എൻ നമ്പ്യാർ ( 81) തൃശൂരിൽ നിര്യാതനായി.

പെരുമ്പാവൂർ കടുവാൾ സരോവരത്തിൽ ടി എൻ എൻ നമ്പ്യാർ ( 81) തൃശൂരിൽ നിര്യാതനായി. ടെലഫോൺ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനും എൻ ഇ പി ടി ഇ സംസ്ഥാന കമ്മറ്റി അംഗം ജില്ലാ പ്രസിഡന്റ്, കലാ പ്രസിഡന്റ്, താലൂക്ക് ലൈബ്രറി ജില്ലാ കൗൺസിൽ അംഗം, പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മറ്റി അംഗം, ശാസ്ത്രസഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ്,  സി പി ഐ എം പെരുമ്പാവൂർ ലോക്കൽ കമ്മറ്റി അംഗം, കടുവാൾ ബ്രാഞ്ചു സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ദേശാഭിമാനി, ചിന്ത, തത്തമ്മ, പീപ്പിൾസ്  ഡെമോക്രസി പ്രസിദ്ധീകരണങ്ങൾ ആശയ പ്രചരണത്തിനായി ഏജൻസി എടുത്തിരുന്നു. മൃതദേഹം  തിങ്കളാഴ്ച 12 ന് കളമശ്ശേരി മെഡിക്കൽ കോളേജിന് നൽകും. ഭാര്യ: സാവിത്രി നമ്പ്യാർ (മുൻ മുനിസിപ്പൽ കൗൺസിലർ ) മക്കൾ : സുനിൽ ,സുധീർ , സുജിത് .