പുലർച്ചെയുണ്ടായ കാറ്റിലുe മഴയിലും ഒക്കൽ പഞ്ചായത്തിലെ കൂടാലപ്പാട് ഭാഗത്ത് വൻ നാശം വിതച്ചു.

പുലർച്ചെയുണ്ടായ കാറ്റിലുe മഴയിലും ഒക്കൽ പഞ്ചായത്തിലെ കൂടാലപ്പാട് ഭാഗത്ത് വൻ നാശം. ഇന്ന് പലർച്ചെ അഞ്ചിനാണ് ചുഴലിക്കാറ്റ് രൂപേണ പ്രദേശത്ത് കനത്ത നാശം വിതച്ചത്. സിദ്ധൻ കവലയിൽ പുത്തൻ കുടി പീയൂസിൻ്റെ വലിയ പ്ലാവ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. അറക്കമില്ലിലും പരിസരത്തും മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും മറ്റും വ്യാപക നാശനഷ്ടമുണ്ടായി. കൊടുവേലിപ്പടിയിൽ വീടുകൾക്കു മുകളിലേക്ക് പലയിടത്തും മരങ്ങൾ വീണു.വീടുകൾക്കും ഒരു വിവാഹ പന്തലിനു മുകളിലേക്കും മരം വീണു നാശനഷ്ടമുണ്ടായി. തൊട്ടുക്കര രാഘവൻ്റെ വീടിനു മുകളിലേക്ക് റബർ മരങ്ങൾ വീണു വീടിന് നാശനഷ്ടം സംഭവിച്ചു. ചിറ്റുപ്പറമ്പിൽ അൻസ ലത്തിൻ്റെ കൂറ്റൻ തേക്കുകൾ മറിഞ്ഞു വീണു. പൂരം കവലയിലെ അച്ചാറ കമ്പനിയിലെ തേക്ക് മറിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. പി സി അയ്യപ്പൻകുട്ടിയുടെ വീടിനു മുകളിൽ തമ്പകം വീണ് വീടു ഭാഗികമായി തകർന്നു . ഏഴാം വാർഡ് മെമ്പർ സനലിൻ്റെ പുരയിടത്തിൽ നിന്ന വലിയ തേക്ക് കടപുഴകി അയൽവാസി ദിലീപിൻ്റെ വീടിന് മുകളിലേക്ക് വീണു. മൂലൻ ബേബിയുടെ അഞ്ചോളം ജാതി മരങ്ങൾ കടപുഴകി. സൊസൈറ്റിപ്പടി മേഖലയിലും കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്. മേഖലയിലാകെ വൈദ്ദ്യുതി ബന്ധം താറുമാറായിട്ടുണ്ട്.

 

മഴ