സാമ്പത്തീക തർക്കം: കുറുപ്പംപടിയിൽ സുഹൃത്തിനെ യുവാവ് വെടിവച്ചു. കുറുപ്പംപടി തുരുത്തിയിൽ വച്ചാണ് യുവാവിന് വെടിയേറ്റത്.; വെടി കൊണ്ടത് കഴുത്തിന് യുവാവിനെ എറണാകുളം മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.

സാമ്പത്തീക തർക്കം: കുറുപ്പംപടിയിൽ സുഹൃത്തിനെ യുവാവ് വെടിവച്ചു.

കുറുപ്പംപടി തുരുത്തിയിൽ വച്ചാണ് യുവാവിന് വെടിയേറ്റത്.; വെടി കൊണ്ടത് കഴുത്തിന്
യുവാവിനെ എറണാകുളം മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.

തുരുത്തി പുനത്തിൽ കുടി വീട്ടിൽ വിഷ്ണു ( 25)നാണ് വെടിയേറ്റത്. സുഹൃത്തായ തുരുത്തിമാലി വീട്ടിൽ ഹിരൺ (23) ആണ് വെടിവച്ചത്.

വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് തുരുത്തിയിൽ ഹിരണിൻ്റെ വീടിനു സമീപം വച്ച് പണം തിരികെ ചോദിക്കാൻ ചെന്ന വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിലിരുന്ന ചെറിയ എയർഗൺ ഉപയോഗിച്ചു വെടി ഉതിർക്കുകയായിരുന്നു
വിഷ്ണുവിൻ്റെ കഴുത്തിന് ഒരു ഭാഗത്താണ് വെടി കൊണ്ടത്.
എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലാണ്. എയർഗൺ പിടികൂടി. വെടി ഉതിർത്ത ഹിരൺ ടു വീലർ വർക് ഷോപ് ജീവനക്കാരനാണ്.
വിഷ്ണുവ പെയിന്ററാണ്.