വീട്ടിൽ റെയ്ഡ് കഞ്ചാവുകേസിൽ പെരുമ്പാവൂരിലെ പിതാവും മകനും പിടിയിലായി.

കഞ്ചാവു കടത്താൻ പ്രത്യേക അറകളുള്ള കാറും കസ്റ്റഡിയിൽ . പിടിയിലായത് 100 ഓളം തവണ പിടിയിലായ പ്രതിയും പെരുമ്പാവൂരിലെ കഞ്ചാവു മൊത്ത കച്ചവടക്കാരനുമായ
പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അഷറഫ് (66), മകൻ അനസ്(40) എന്നിവർ .
റൂറൽ ജില്ലയിലെ കഞ്ചാവ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പിടികൂടിയത്.
അരക്കിലോയോളം കഞ്ചാവും വീട്ടിൽ നിന്നും പിടിച്ചെടുത്തു. കൂടാതെ കഞ്ചാവ് പൊതിയുന്ന പ്രത്യേക പേപ്പർ, തൂക്കുന്ന ത്രാസ്, 68,000 രൂപ എന്നിവയും കണ്ടെടുത്തു. ജില്ലയിലെ ചെറുകിട കഞ്ചാവ് വ്യാപാരികളാണ് ഇവർ. മൊത്ത കടവും ചെറിയ പൊതികളിലാക്കി കഞ്ചാവു വിൽപ്പനയുമുണ്ട്. അതിഥി തൊഴിലാളികളും യുവാക്കളുമാണ് ഇവരിൽ നിന്ന് കഞ്ചാവ് കൂടുതലായും വാങ്ങുന്നത്. അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കെ. കാർത്തിക് പറഞ്ഞു. നവംബറിൽ 150 കിലോഗ്രാം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്നും പോലിസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയടക്കം പത്തോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.അശ്വകുമാർ, സി.ഐ. എം സുരേന്ദ്രൻ, റൂറൽ ജില്ലാ ഡാൻസാഫ് ടീം, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.