വീട്ടമ്മയെ അക്രമിച്ച് അഞ്ചു പവന്റെ മാല പൊട്ടിക്കാൻ നോക്കി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി

വീട്ടമ്മയെ അക്രമിച്ച് സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. വീട്ടമ്മ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ച് പവന്റെ മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ച കേസിൽ വാളകം അവുണ്ട വെണ്‍മേലിക്കുടി വീട്ടില്‍ രാഹുലിനെ (30) യാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. മുവാറ്റുപുഴ പെരുവംമുഴി സ്വദേശിനിയായ വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലാണ് പട്ടാപകല്‍ അതിക്രമിച്ച് കയറി വയോധികയെ അക്രമിച്ച് മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്പെക്ടര്‍ സി.ജെ.മാര്‍ട്ടിന്‍റെ നേതൃത്വത്തില്‍ പ്രിൻസിപ്പൽ എസ്ഐ വി.കെ.ശശികുമാർ, സി.പി.ഒ ഇബ്രാഹിംകുട്ടി, വി.പി.കുമാര്‍, ജിസ് മോന്‍ എന്നിവരാണ് അന്വേഷിക്കാൻ ഉണ്ടായിരുന്നത്.