വ്യാപാരികളുടെ പ്രശ്നം : വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ മേഖലാ കമ്മിറ്റി പെരുമ്പാവൂർ എം എൽഎക്ക് നിവേദനം നൽകി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ മേഖലാ കമ്മിറ്റി പെരുമ്പാവൂർ എംഎൽഎ അഡ്വക്കേറ്റ് എൽദോസ് .പി. കുന്നപ്പിള്ളിക്ക് നിവേദനം നൽകി. സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾ കൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു വേണ്ടിയാണ് സംഘടന സംസ്ഥാനത്തൊട്ടാകെ ഇതുപോലെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പെരുമ്പാവൂർ മേഖലയിലെ ചെറുകിട വ്യാപാരികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും , ആവശ്യങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എൽദോസ് കുന്നപ്പിള്ളി MLA ക്ക് നിവേദനം നൽകിയത്. മേഖല പ്രസിഡണ്ട് ബേബി കിളിയായത്ത് സെക്രട്ടറി എം.എൻ. രമണൻ പെരുമ്പാവൂർ മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് ജോസ് നെറ്റിക്കാടൻ ജനറൽ സെക്രട്ടറി വി.പി.നൗഷാദ് ട്രഷറർ എസ്. ജയചന്ദ്രൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. വ്യാപാരികളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും, വരുന്ന നിയമസഭാ സമ്മേളനത്തിൽ സഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.