യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​റ്റ​ലി. പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ 3-2ന് ​ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി​

യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​റ്റ​ലി. പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ 3-2ന് ​ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​റ്റാ​ലി​യ​ൻ നേ​ട്ടം. 1968-നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​റ്റ​ലി യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ടു​ന്ന​ത്. പെ​നാ​ൽ​ട്ടി​യി​ൽ ഇ​റ്റ​ലി ഗോ​ൾ കീ​പ്പ​ർ ജി​യാ​ൻ​ലു​യി​ഗി ഡോ​ണ​റു​മ്മ​യു​ടെ ക​രു​ത്തു​റ്റ പ്ര​ക​ട​ന​മാ​ണ് അ​സൂ​റി​പ്പ​ട​യ്ക്ക് വി​ജ​യം നേ​ടി കൊ​ടു​ത്ത​ത്. ഇ​തോ​ടെ ക​ന്നി യൂ​റോ കി​രീ​ട​മെ​ന്ന ഇം​ഗ്ലി​ഷ് പ​ട​യു​ടെ മോ​ഹം വെം​ബ്ലി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ നേ​ടി സ​മ​നി​ല പി​ടി​ച്ച​ശേ​ഷ​മാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്കും പി​ന്നീ​ട് പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ടി​ലേ​ക്കും നീ​ണ്ട​ത്. നിശ്ചിത സമയത്ത് ഇം​ഗ്ല​ണ്ടി​നാ​യി ലൂ​ക്ക് ഷോ​യും ഇ​റ്റ​ലി​യ്ക്കാ​യി ലി​യോ​ണാ​ര്‍​ഡോ ബൊ​നൂ​ച്ചി​യും സ്‌​കോ​ര്‍ ചെ​യ്തു. പെ​നാ​ല്‍​ട്ടി​യി​ല്‍ ഇ​റ്റ​ലി​യ്ക്കാ​യി ബെ​റാ​ര്‍​ഡി, ബൊ​നൂ​ച്ചി, ബെ​ര്‍​ണാ​ഡെ​സ്‌​കി എ​ന്നി​വ​ര്‍ ല​ക്ഷ്യം ക​ണ്ട​പ്പോ​ള്‍ ഹാ​രി മ​ഗ്വ​യ​റും ഹാ​രി കെ​യ്‌​നും മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി പെ​നാ​ല്‍​ട്ടി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്.

 

 

ഫുട്ബോൾ

മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ര്‍​ഡ്, ജേ​ഡ​ന്‍ സാ​ഞ്ചോ, ബു​ക്കാ​യോ സാ​ക്ക എ​ന്നി​വ​രു​ടെ കി​ക്കു​ക​ള്‍ പാ​ഴാ​യി. ഇ​റ്റ​ലി​യു​ടെ ബെ​ലോ​ട്ടി​യു​ടെ കി​ക്കും ല​ക്ഷ്യം ക​ണ്ടി​ല്ല. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ ത​ന്നെ ഇം​ഗ്ല​ണ്ട് ലൂ​ക്ക് ഷോ​യി​ലൂ​ടെ ലീ​ഡ് നേ​ടി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ​ത​റു​ന്നു ഇ​റ്റ​ലി​യെ​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റ്റ​ലി​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​ണ് ക​ളം ഒ​രു​ങ്ങി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ തു​ട​രെ തു​ട​രെ ഇം​ഗ്ല​ണ്ട് ഗോ​ൾ മു​ഖ​ത്തേ​യ്ക്ക് അ​സൂ​റി​പ്പ​ട ഇ​ര​ച്ചു​ക​യ​റി. 67-ാം മി​നി​റ്റി​ൽ അ​വ​ർ​ക്ക് നി​ർ​ണാ​യ​ക സ​മ​നി​ല ഗോ​ൾ ലി​യോ​ണാ​ര്‍​ഡോ ബൊ​നൂ​ച്ചി നേ​ടി കൊ​ടു​ത്തു.